പുതുദിനാശംസകൾ
എല്ലാവര്ക്കും പുതു ദിനാശംസകൾ🌹
ഓരോ നിമിഷവും ദിവസവും സർവ്വശക്തന്റെ ഔദാര്യമാണല്ലോ.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു എഫ് ബി അക്കൗണ്ട് തുറന്നിട്ട് അതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് തോന്നിയപ്പോൾ പിന്നീട് വര്ഷങ്ങളോളം അത് നിർജ്ജീവമാക്കിയിട്ടു. എന്തോ ചില പ്രേരണയാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് വീണ്ടും അക്കൗണ്ട് സജീവമാക്കി. ഇടപെടുന്ന മേഖലകളിൽ പൊതു സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കാവുന്ന കാര്യങ്ങളുമായി കുറച്ച് പോസ്റ്റുകൾ ചെയ്യുകയും ചെയ്തു.
എഫ് ബി സുഹൃത്തുക്കളുടെ എണ്ണം 5000 തികഞ്ഞൊന്നുമില്ലെങ്കിലും, കുറച്ചെങ്കിലും എഫ് ബി ഉപഭോക്താക്കളുമായി കൂട്ടുകൂടാനായി. പലരും പല കാര്യങ്ങൾക്കായാണല്ലോ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്.

പ്രധാനമായും എന്റെ മനസ്സിൽ വന്ന ചില പ്രതികരണ ചിന്തകളും ഓർമ്മ പുതുക്കലുകളും, എന്റെ അനുഭവത്തിലെ ചില വേറിട്ട വ്യക്തിത്വങ്ങളെയും എഫ് ബി പേജിലൂടെ നേരിട്ടറിയുന്നതും , നേരിട്ടറിയാത്തതുമായ സുഹൃത്തുക്കളുമായി പങ്ക് വെക്കാനും സാധിച്ചു. വലിയ പിന്തുണ നൽകി വരുന്ന അനേകം സുഹൃത്തുക്കളെ അറിയാൻ സാധിച്ചുവെന്നത് ഒരു നേട്ടമായി കരുതുന്നു. ☺️
വര്ഷങ്ങളിലെടുക്കുന്ന പ്രതിജ്ഞാ ചടങ്ങുകളെക്കാൾ ഓരോ നിമിഷവും നന്മ ചിന്തിക്കുകയും തിന്മക്കെതിരെ പ്രതികരിക്കുകയും ചെയ്യുകയെന്നതാണ് വ്യക്തിത്വ വികസനവും രാജ്യസ്നേഹവുമെന്ന് ഞാൻ കരുതുന്നു. ☺️
ഞാൻ ജീവിക്കുന്ന യു എ ഇ ഒരുപാട് നന്മകൾക്കുള്ള പ്രായോഗിക മാതൃകയാണെന്ന് അനുഭവത്തിലൂടെ സാക്ഷ്യപെടുത്താൻ സാധിക്കുന്നു. മതിലുകളില്ലാത്ത മനുഷ്യസ്നേഹം പ്രകടമാക്കപ്പെടുന്നതിന്റെ നേർക്കാഴ്ചകൾ ഇവിടെ കാണാൻ സാധിക്കാറുണ്ട്. ഈ രാജ്യത്തെ ഭരണാധികാരികളിൽ നിന്നുൾപ്പെടെ അതനുഭവപ്പെടുന്നുണ്ട്.
ലോകത്തെല്ലായിടത്തും , നമ്മുടെ ഭാരതത്തിലും
പട്ടിണിയും , രോഗവും, എൻഡോസൾഫാൻ പോലെയുള്ള മനുഷ്യ നിർമ്മിത വിഷദുരന്തങ്ങളും പ്രകൃതി ദുരന്തങ്ങളും ഇല്ലാത്ത ദിനങ്ങൾ കടന്നു വരട്ടെ. നമ്മെ (രാജ്യം) കൊള്ളയടിക്കുന്നവരെ വിചാരണ ചെയ്യാനും രാജ്യദ്രോഹികളെ അർഹിക്കുന്ന ശിക്ഷ നൽകി പാഠം പഠിപ്പിക്കാനും നമുക്കാവട്ടെ. 💪

💐എല്ലാവര്ക്കും നന്മ നേരുന്നു. 💐 ജയ് ഹിന്ദ് 🇮🇳
Comments
Post a Comment